07:17pm 04 November 2026
NEWS
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാൻ ഖത്തർ: മൂന്നാം പാദത്തിൽ 27,000-ത്തിലധികം പ്രവർത്തനങ്ങൾ പൂർത്തിയാക്കി
03/11/2026  03:44 PM IST
nila
പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാൻ ഖത്തർ: മൂന്നാം പാദത്തിൽ 27,000-ത്തിലധികം പ്രവർത്തനങ്ങൾ പൂർത്തിയാക്കി

 


​ദോഹ: 2026-ന്റെ മൂന്നാം പാദത്തിൽ രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി 27,000-ത്തിലധികം നിയമനടപടികളും പരിശോധനകളും ലൈസൻസിംഗുകളും പൂർത്തിയാക്കിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വെളിപ്പെടുത്തി. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ പരിസ്ഥിതി ഒരുക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.  4,088 ഫീൽഡ് പരിശോധനാ സന്ദർശനങ്ങളാണ് മന്ത്രാലയം നടത്തിയത്. വിവിധ ആവശ്യങ്ങൾക്കായി 5,525 പാരിസ്ഥിതിക ലൈസൻസുകളും പെർമിറ്റുകളും വിതരണം ചെയ്തു.പരിസ്ഥിതി തടസ്സങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 75 പരാതികളിൽ നടപടിയെടുക്കുകയും 16 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ, 9,316 ലബോറട്ടറി സാംപിൾ പരിശോധനകൾ പൂർത്തിയാക്കി.അപകടകരമായ മാലിന്യങ്ങളും രാസവസ്തുക്കളും നിരീക്ഷിക്കുന്നതിന്റെ ഭാഗമായി 2,112 കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കുകയും 3,737 തൽസമയ പരിശോധനകൾ നടത്തുകയും ചെയ്തു.
വികിരണ പ്രതിരോധ വിഭാഗം 307 തൽസമയ പരിശോധനകൾ നടത്തി 631 പെർമിറ്റുകൾ നൽകി. പരിസ്ഥിതി മലിനീകരണവും റേഡിയേഷൻ അളവും പരിശോധിക്കാൻ കടൽ, തീരദേശ വെള്ളത്തിൽ തുടർച്ചയായ സാമ്പിൾ പരിശോധനകൾ നടത്തി പ്രകൃതി സുരക്ഷിതമാണെന്ന് മന്ത്രാലയം ഉറപ്പുവരുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img